2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

തോല്‍പ്പിച്ചത് റഷ്യയും കലിമൂത്ത വെള്ളക്കാരുമെന്ന് ബില്‍ ക്ലിന്റണ്‍

എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ക്വാമിക്കെതിരേ രൂക്ഷ വിമര്‍ശനം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയത് എഫ്ബിഐയും റഷ്യയുമാണെന്ന് ഭര്‍ത്താവ് ബില്‍ ക്ലിന്റണ്‍.

കലി മൂത്ത വെള്ളക്കാരാണ് ട്രംപിനെ ജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നിറങ്ങുന്ന റെക്കോര്‍ഡ് റിവ്യൂവിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ബില്‍ ക്ലിന്റണിന്റെ വെളിപ്പെടുത്തല്‍.

എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് ക്വാമിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ബില്‍ ക്ലിന്റണ്‍ ഉന്നയിച്ചത്. ക്വാമി ഹിലരിയുടെ തെരഞ്ഞെടുപ്പിനു വിലയിട്ടെന്നു ബില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മുന്‍പാണ് എഫ്ബിഐ ഹിലരിക്കെതിരായ ഇ മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് പുനരന്വേഷണം പ്രഖ്യാപിച്ചത്. ഇതും തിരിച്ചടിക്കു കാരണമായി.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ ശ്രമം നടത്തിയതായും ക്ലിന്റണ്‍ പറഞ്ഞു. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് തകര്‍ത്തത് റഷ്യന്‍ ഹാക്കര്‍മാരാണ്. ഹിലരിയുടെ മുഖ്യ ഉപദേശകനായ ജോണ്‍ പൊഡേസ്റ്റയുടെ ഇ മെയില്‍ അക്കൗണ്ട് ഹാക്കുചെയ്തതു റഷ്യന്‍ അറിവോടെയാണെന്നും ക്ലിന്റണ്‍ സൂചിപ്പിച്ചു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.