2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തോറ്റാല്‍ കര്‍ശനമായ നടപടി സ്വീകരിക്കും: വി.എം സുധീരന്‍

കോന്നി: പത്തനംതിട്ട ജില്ലയിലെ ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ തോല്‍വിയേറ്റു വാങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ജില്ലയിലെ നേതൃയോഗങ്ങളിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുധീരന്റെ മുന്നറിയിപ്പ്. ജില്ലയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമല്ലെന്ന പരാതിയെ തുടര്‍ന്ന് സുധീരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രസ്താവന. യോഗത്തില്‍ മുന്‍നിര നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.