2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

തോപ്പയില്‍ അപകടത്തിനിടയാക്കിയത് ഡ്രൈവറുടെ മദ്യപാനം

കോഴിക്കോട്: തോപ്പയില്‍ കാര്‍ അപകടത്തില്‍പെട്ട് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്ന് പൊലിസ്. കഴിഞ്ഞ ദിവസമാണ് നിയന്ത്രണം വിട്ട കാര്‍ അഞ്ചു വാഹനങ്ങളില്‍ ഇടിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ പുതിയങ്ങാടി പള്ളിക്കണ്ടി ബാദുഷ (24) യ്ക്ക് സാരമായി പരുക്കേറ്റു. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ് ബാദുഷ.
കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെയാണ് സംഭവം. അതിവേഗത്തിലെത്തിയ കാര്‍ മറ്റൊരു കാറിലും രണ്ട് ഓട്ടോറിക്ഷയിലും രണ്ട് ബൈക്കിലും ഇടിക്കുകയായിരുന്നു. വാഹനങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ബാദുഷയെ നാട്ടുകാരും വെള്ളയില്‍ ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പനോളി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പുറത്തെടുത്തത്. കാര്‍ ഡ്രൈവര്‍ കക്കോടി സ്വദേശി ഗോപീകൃഷ്ണനെ വെള്ളയില്‍ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.