2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

തോട്ടം തൊഴിലാളികള്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു

 

പാലപ്പിള്ളി : ഹാരിസണ്‍ റബ്ബര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു . ഹാരിസണ്‍ മുപ്ലി ഗ്രൂപ്പ് ഓഫീസിനു മുന്‍പിന്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണു സമരം. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ ശിവരാമന്‍ സമരം ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി നേതാവ് ജോസ് ചാലിശ്ശേരി അധ്യക്ഷനായി.
വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ പി.ജി മോഹനന്‍, ആന്റണി കുറ്റൂക്കാരന്‍, പി.ജി വാസുദേവന്‍ നായര്‍, കുരുക്കള്‍ കുഞ്ഞുമുഹമ്മദ്, പി.എം ഹൈദര്‍ പങ്കെടുത്തു. വ്യവസായ പ്രതിസന്ധിയുടെ മറവില്‍ തോട്ടമുടകള്‍ തൊഴിലാളികള്‍ക്കു നേരെ കടന്നാക്രമണം നടത്തുകയാണെന്നും എല്ലാ രംഗത്തും ജോലി ഭാരം വര്‍ധിപ്പിക്കുന്നതോടൊപ്പം ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുകയാണെന്നും സംയുക്ത ട്രേഡ് യൂണിയന്‍ ആരോപിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.