2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

തൊഴില്‍ദായകര്‍ക്കുള്ള പുരസ്‌കാരം ഗൂഗിളിന്

പാലക്കാട്: രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ദായകര്‍ക്കുള്ള റാന്‍സ്റ്റാഡ് പുരസ്‌കാരം ഗൂഗിള്‍ ഇന്ത്യക്ക്.

കഴിഞ്ഞവര്‍ഷവും ഗൂഗിളിനാണ് പുരസ്‌കാരം ലഭിച്ചിരുന്നത്. മെഴ്‌സഡസ് ബെന്‍സാണ് രണ്ടാം സ്ഥാനത്ത്. ഡെല്‍ ഇന്ത്യ (ഐ.ടി), സാംസങ് ഇന്ത്യ (കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്), ആമസോണ്‍ ഇന്ത്യ (ഇ-കൊമേഴ്‌സ്) എന്നീ കമ്പനികള്‍ വിവിധ മേഖലകളിലെ ഏറ്റവും ആകര്‍ഷകരായ തൊഴില്‍ദായകര്‍ക്കുള്ള അവാര്‍ഡുകള്‍ നേടി. ലോകത്തെ 25 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് സമ്മാനാര്‍ഹരെ തിരഞ്ഞെടുത്തതെന്ന് റാന്‍സ്റ്റാഡ് ഇന്ത്യ മാനേജിങ് ഡയരക്ടറും സി.ഇ.ഒയുമായ ഡോ. മൂര്‍ത്തി കെ. ഉപ്പലുരി അറിയിച്ചു.

ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യാനിഷ്ടപ്പെടുന്ന മേഖല ഐ.ടി ആന്‍ഡ് കമ്യൂണിക്കേഷനാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. ഈ മേഖലയില്‍ പണിയെടുക്കാനാഗ്രഹിക്കുന്നവര്‍ 70 ശതമാനമാണ്. രണ്ടാം സ്ഥാനം ഓട്ടോമൊബൈല്‍സ് മേഖലയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.