2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

തൊഴിലുറപ്പ് തൊഴിലാളികള്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

പുല്‍പ്പള്ളി: ആറ് മാസമായിട്ടും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലിനല്‍കാത്തതില്‍ പ്രതിഷേധിച്ച് മുളളന്‍കൊല്ലി പഞ്ചായത്തിലെ സംയുക്ത തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
ഇന്നലെ രാവിലെ എട്ടോടെ 300 ഓളം വീട്ടമ്മമാരാണ് പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ മാസം നടത്തിയ സമരത്തെ തുടര്‍ന്ന് ഈ മാസം എട്ടിനകം പണം വിതരണം ചെയ്യുമെന്ന് ബ്ലോക്ക് ഡവലപ്പ്‌മെന്റ ഓഫിസര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞ തിയതിക്കുള്ളില്‍ പണം വിതരണം ചെയ്യാനാവശ്യമായ നടപടിയുമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഉച്ചയോടെ പഞ്ചയത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്റെയും വിവിധ രാഷ്ട്രിയ കക്ഷികളുടെയും ജനപ്രതിനധികളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒരാഴ്ച്ചക്കകം പണം വിതരണം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കാമെന്നും പണം ലഭിക്കാത്ത പക്ഷം പഞ്ചായത്ത് ജനപ്രതിനിധികളുള്‍പ്പടെ സമരവുമായി സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പി.എന്‍ ശിവന്‍, ജോബി കരോട്ടുക്കുന്നേല്‍, സി.പി വിന്‍സെന്റ്, മനോജ് ഉതുപ്പാന്‍, റഷിദാ പ്രദീഷ്, ബിന്ദു ബിജു, ബിജിനി സുനില്‍, ഗീത, ഫിലോമിന, മോളി, കൊച്ചുറാണി, വിനീത നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.