2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് ഡി.സി.എ പ്രവേശനം

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശാദായം അടയ്ക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് ലാല്‍ ബഹദൂര്‍ ശാസ്ത്രി ശാസ്ത്ര സാങ്കേതിക കാര്യാലയത്തിന്റെ തിരുവനന്തപുരം സെന്ററില്‍ ഒരു വര്‍ഷ ഡി.സി.എ. കോഴ്‌സിന് പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

50 പേര്‍ക്ക് പ്രവേശനം ലഭിക്കുന്ന കോഴ്‌സിന് പ്രീഡിഗ്രി/പ്ലസ്ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി/ഡിപ്ലോമ എന്നിവയിലേതെങ്കിലും പാസായിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. തൊഴിലാളി ക്ഷേമനിധിയിലേക്ക് അംശാദായം അടയ്ക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 5000/ രൂപയ്ക്കു മുകളില്‍ വരുമാനമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ആകെ ഫീസിന്റെ 50 ശതമാനവും, 5000/ രൂപയ്ക്ക് താഴെ വരുമാനമുള്ളവര്‍ക്ക് 75 ശതമാനവും, ഫീസിളവ് ലഭിക്കും.

പട്ടികജാതി/പട്ടികവര്‍ഗ്ഗ തൊഴിലാളികളുടെ മക്കള്‍ക്ക് 100 ശതമാനം ഫീസിളവും കൂടാതെ 10 സീറ്റും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ ഫാറം 10/ രൂപയ്ക്ക് നേരിട്ടും 15/ രൂപയ്ക്ക് മണിയോര്‍ഡര്‍ മുഖേനയും ജില്ലാ ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ നിന്നും 2017 ജൂലൈ അഞ്ച് വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 10ന് വൈകിട്ട് അഞ്ച് മണിവരെ. ജില്ലാ കാര്യാലയങ്ങളില്‍ സ്വീകരിക്കുമെന്ന് ലേബര്‍ വെല്‍ഫേയര്‍ കമ്മീഷണര്‍ അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.