2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തൊഴിലാളികള്‍ മോദിയെ താഴെയിറക്കണം: ഉണ്ണികുളം

കണ്ണൂര്‍: മതേതരത്വവും തൊഴില്‍ സുരക്ഷയും ഉറപ്പുവരുത്താന്‍ നരേന്ദ്ര മോദിയെ ഭരണത്തില്‍നിന്നു താഴെയിറക്കണമെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹ്മദ്കുട്ടി ഉണ്ണികുളം.
പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും മതേതരത്വം നിലനിര്‍ത്തുവാനും രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവണമെന്നും അതിനായി തൊഴിലാളികളും ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.ടി.യു രണ്ടുദിവസങ്ങളിലായി നടത്തിയ വാഹന പ്രചാരണ ജാഥയുടെ സമാപനം പഴയ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉണ്ണികുളം. ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം അധ്യക്ഷനായി. എ.പി ബദറുദീന്‍, വി.കെ.സി മജീദ്, ജെ. മുഹമ്മദ് സിനാന്‍, ആലിക്കുഞ്ഞി പന്നിയൂര്‍ സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.