2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് സമ്മതമില്ലാതെ സൂക്ഷിക്കുന്നതിനുള്ള വിലക്ക് സഊദി കര്‍ശനമാക്കി

നിസാര്‍ കലയത്ത്

ജിദ്ദ: വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് അവരുടെ സമ്മതമില്ലാതെ സൂക്ഷിക്കുന്നതിനുള്ള വിലക്ക് കര്‍ശനമാക്കി തൊഴില്‍ സമാമൂഹിക വികസന മന്ത്രാലയ ഉത്തരവ്. രാജ്യത്തെ മുഴുവന്‍ കമ്പനികള്‍ സ്ഥാപനങ്ങള്‍ വ്യക്തികള്‍ തുടങ്ങി മുഴുവന്‍ സ്‌പോണ്‍സര്‍മാര്‍ക്കും ഇക്കാര്യം ചൂണ്ടികാണിച്ച് മന്ത്രാലയം നിര്‍ദേശം നല്‍കി.

എന്നാല്‍ തൊഴിലാളിയുടെ രേഖാമൂലമുള്ള അനുവാദത്തോടെ പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്നതിന് സ്‌പോണ്‍സര്‍മാര്‍ക്ക് അനുവാദമുണ്ടായിരിക്കും. പാസ്‌പോര്‍ട്ട് ഉടമയുടെ അധീനതയില്‍ മാത്രമേ സൂക്ഷിക്കാവു എന്നു സ്‌പോണ്‍സര്‍മാര്‍ അത് കൈവശം വെക്കാന്‍പാടില്ല എന്നും തൊഴില്‍ സമൂഹിക വികസന മന്ത്രാലയം നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

പാസ്‌പോര്‍ട്ട് സ്‌പോണ്‍സറെ ഏല്‍പ്പിക്കുന്ന തൊഴിലാളി തന്റെ കയ്യില്‍ സൂക്ഷിച്ചാല്‍ അതു നശിക്കുകയോ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്യുമെന്ന് ഭയപ്പെടുന്നതായും സ്വന്തം ഇഷ്ടപ്രകാരമാണ് ഏല്‍പ്പിക്കുന്നതെന്നും ഇതു സംബന്ധിമായി സ്‌പോണ്‍സര്‍ക്ക് നല്‍കുന്ന എഴുത്തില്‍ സൂചിപ്പിച്ചിരിക്കണം.

കൂടാതെ ആവശ്യപ്പെടുമ്പോള്‍ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കണമെന്നും രേഖപ്പെടുത്തണം. പാസ്‌പോര്‍ട്ടിന്റെ കോപ്പി തൊഴിലാളികള്‍ക്ക് നല്‍കണമെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.