2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

തൊഴിലവസരങ്ങളറിയാന്‍ ജോബ് പോര്‍ട്ടല്‍

കൊച്ചി: എസ്.ആര്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് www.udyoug.com എ ന്ന ജോബ് പോര്‍ട്ടല്‍ ആരംഭിച്ചതായി ഡയരക്ടര്‍ ഷമീം റാവുത്തര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവിധ മേഖലകളിലുള്ള തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണിത്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ മേഖലകളിലുള്‍പ്പെടെ മറ്റു സ്വകാര്യമേഖലകളിലെ തൊഴിലവസരങ്ങളും ഇതിലൂടെ അറിയാം. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലുണ്ടാക്കാനും ബയോഡേറ്റ അപ്‌ലോഡ് ചെയ്യാനുമുള്ള സൗകര്യം ഈ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

ഉദ്യോഗാര്‍ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫിസ് പത്തനംതിട്ടയില്‍ പന്തളത്ത് ബുധനാഴ്ച പ്രവര്‍ത്തനമാരംഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News