2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

തൊകായേവ് പുതിയ കസാക് പ്രസിഡന്റ്; നാസര്‍ ബയേവിന്റെ മകള്‍ സ്പീക്കര്‍

 

അസ്താന: കസാകിസ്താനില്‍ നൂര്‍ സുല്‍ത്താന്‍ നാസര്‍ബയേവ് രാജിവച്ചതിനു പകരമായി പാര്‍ലമെന്റ് സ്പീക്കര്‍ ഖാസിം തൊകായേവ് പുതിയ പ്രസിഡന്റായി അധികാരമേറ്റു. രാജിവച്ചെങ്കിലും നാസര്‍ബയേവിന്റെ കുടുംബത്തിന് രാജ്യത്ത് അധികാരം ഉറപ്പിക്കുന്ന വിധത്തില്‍ പുതിയ പാര്‍ലമെന്റ് സ്പീക്കറായി അദ്ദേഹത്തിന്റെ മകള്‍ ദരിഗ ബയേവിനെ നിയമിച്ചു.

അടുത്ത വര്‍ഷം ഏപ്രില്‍ വരെയാണ് രണ്ടുപേരുടെയും കാലാവധി. അതിന് മുന്‍പായി തെരഞ്ഞെടുപ്പ് നടക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍വരും. വിദേശകാര്യം സംബന്ധിച്ച കസാക് സെനറ്റ് കമ്മിറ്റി മുന്‍ അധ്യക്ഷയായി 55 കാരിയായ ദരിഗ നേരത്തേ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ടോടെ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധനചെയ്യുന്നതിനിടെയാണ് 78 കാരനായ നാസര്‍ബയേവ് രാജി പ്രഖ്യാപിച്ചത്. മൂന്നുപതിറ്റാണ്ടോളം നീണ്ട ഏകാധിപത്യഭരണം അവസാനിപ്പിച്ചാണ് 1990ല്‍ സോവിയറ്റ് യൂനിയനില്‍നിന്ന് വിഘടിച്ച് കസാകിസ്താന്‍ രൂപീകരിക്കപ്പെട്ടതു മുതല്‍ രാഷ്ട്രത്തലവനായ നാസര്‍ ബയേവ് പടിയിറിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.