2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തേങ്ങയിടാന്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രിത യന്ത്രം

തിരൂര്‍:  ഈ യന്ത്രം തെങ്ങില്‍ ഘടിപ്പിച്ചശേഷം മൊബൈല്‍ ഫോണിലൂടെ നിര്‍ദേശം നല്‍കിയാല്‍ മതി. ഉടന്‍ തെങ്ങില്‍ കയറുന്ന യന്ത്രം ഇതിലെ കാമറ വഴി വെട്ടിയിടാനുള്ള തേങ്ങാക്കുലകള്‍ കണ്ടെത്തും. തുടര്‍ന്ന് ഇതില്‍ പ്രത്യേകം ഘടിപ്പിച്ച കട്ടിങ് വീലുപയോഗിച്ച് തേങ്ങയിടും. ബാറ്ററി ഉപയോഗിച്ചാണു യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത്. സ്മാര്‍ട്‌ഫോണുമായി പ്രത്യേക ആപ്ലിക്കേഷനിലൂടെ ബന്ധിപ്പിച്ചതുകൊണ്ട് ഫോണ്‍ വഴി ഇതു നിയന്ത്രിക്കാനും കഴിയും. കവുങ്ങ്, പന, ഇലക്ട്രിക് പോസ്റ്റ് എന്നിവയിലെല്ലാം കയറാന്‍ ശേഷിയുള്ളവനാണ് ഈ യന്ത്രം. 300 മീറ്റര്‍ പരിധിയില്‍ നിന്ന് യന്ത്രത്തെ നിയന്ത്രിക്കാനാവും. 10,000 രൂപയ്ക്കുള്ളില്‍ നിര്‍മിക്കാന്‍ കഴിയുന്ന യന്ത്രത്തിന്റെ പേറ്റന്റിന് 2003ല്‍ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യന്ത്രത്തിന്റെ സോഫ്റ്റ്‌വെയര്‍രംഗത്ത് സഹോദരന്‍ ഫവാസുല്‍ റഹീമും ജംഷിദിനെ സഹായിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.