2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

തെലുങ്കാനയില്‍ നേരത്തെ തെരഞ്ഞെടുപ്പു നടത്താന്‍ നീക്കം

ഹൈദരാബാദ്: തെലങ്കാനയില്‍ നേരത്തേ നിയമസഭാ തെരഞ്ഞെടുപ്പു നടത്താന്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമതിയുടെ നീക്കം. ഇതിനായി വ്യാഴാഴ്ച പ്രത്യേകമന്ത്രിസഭാ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ തെരഞ്ഞെടുപ്പു ശുപാര്‍ശാ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
തെലങ്കാനയിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് 2019 ലാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പും നടത്താനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നീക്കം. എന്നാല്‍, ടി.ആര്‍.എസിന് അനുകൂലമായി കാലാവസ്ഥ മുതലെടുക്കാന്‍ തെരഞ്ഞെടുപ്പു നേരത്തെ നടത്തുന്നതാണു നല്ലതെന്നാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അഭിപ്രായം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.