2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

തെലങ്കാനയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് പ്രതിപക്ഷം

 

ഹൈദരാബാദ്: തെലങ്കാനയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും തെലുഗുദേശം പാര്‍ട്ടിയും സി.പി.ഐയും സംയുക്തമായി ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടത്തുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം തെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.
ചന്ദ്രശേഖര റാവു കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന സാഹചര്യത്തില്‍ സുതാര്യമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവര്‍ണറെ സമീപിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.