
ഹൈദരാബാദ്: തെലങ്കാനയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 54 പേര് മരിച്ചു. ജഗ്ത്യാല് ജില്ലയിലെ കൊണ്ടഗട്ടുവില് സ്ഥിതി ചെയ്യുന്ന ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (ടി.എസ്.ആര്.ടി.സി) ബസാണ് അപകടത്തില്‍പ്പെട്ടത്.
87 തീര്‍ഥാടകരുണ്ടായിരുന്ന ബസ് ഇടുങ്ങിയ റോഡില്‍ നിന്ന് കൊക്കയിലേക്ക് മറിയുകയായിരുന്നു.റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നാല് തവണ മറിഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.