2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തെറ്റായ നയങ്ങളാണ് പാകിസ്താനെ ഒറ്റപ്പെടുത്തുന്നതെന്ന് മുഷറഫ്

ഇസ്ലാമാബാദ്: തെറ്റാ നയങ്ങളാണ് പാകിസ്താനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുന്നതെന്ന് മുന്‍ പാക് പ്രധാനമന്ത്രി പര്‍വേശ് മുഷറഫ്. ഉറി ആക്രമത്തെ തുടര്‍ന്ന് പാകിസ്താന്‍ ആഗോളതലത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് മുഷറഫിന്റെ പരാമര്‍ശം.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമാബാദില്‍ നവംബറില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി മാറ്റിവെച്ചിരുന്നു. എട്ടില്‍ ആറ് അംഗരാജ്യങ്ങളും പിന്‍മാറിയ സാഹചര്യത്തിലാണ് ഉച്ചകോടി മാറ്റിവെച്ചത്.

പാക് പ്രധാനമന്ത്രി നവാസ് ശെരീഫിനെതിരെ രൂക്ഷമായ ആരോപണമാണ് മുഷറഫ് നടത്തിയത്. ജനങ്ങള്‍ സര്‍ക്കാരിന്റെ അഴിമതിയില്‍ പൊറുതിമുട്ടിയിരിക്കുകയാണ്. 3500 ഡോളര്‍ കടമെുത്ത് ചെലവഴിച്ചെങ്കിലും ഒരു വന്‍ പദ്ധതി പോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നും മുഷറഫ് ആരോപിക്കുന്നു.

ഇന്ത്യയെയും മുഷറഫ് വിമര്‍ശിച്ചു. പാകിസ്താന്‍ ഭൂട്ടാനല്ലെന്ന് ഇന്ത്യ മനസിലാക്കണം. ഇന്ത്യയില്‍ എന്ത് അക്രമണമുണ്ടായാലും പാകിസ്താനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് ഇന്ത്യയുടെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.