2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

തെര.കമ്മിഷന് കോഴ: ദിനകരനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

തെളിവെടുപ്പിനായി കേരളത്തില്‍ എത്തിക്കുമെന്ന് ഡല്‍ഹി പൊലിസ്

ന്യൂഡല്‍ഹി: പാര്‍ട്ടി ചിഹ്‌നമായ രണ്ടിലക്കായി തെരഞ്ഞെടുപ്പ് കമ്മിഷന് കോഴ വാഗ്ദാനം ചെയ്ത കേസില്‍ അറസ്റ്റിലായ എ.ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജന. സെക്രട്ടറിയായിരുന്ന ടി.ടി.വി ദിനകരനെ ഡല്‍ഹി തിസ്ഹസാരി കോടതി അഞ്ചു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം കൂട്ടാളിയായ മല്ലികാര്‍ജുനനെയും പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ദിനകരനുവേണ്ടി ചെന്നൈയില്‍ നിന്ന് പണവുമായി ഡല്‍ഹിയില്‍ എത്തിയത് മല്ലികാര്‍ജുനായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇയാളും അറസ്റ്റിലായത്.
രണ്ടില ചിഹ്നം അണ്ണാ ഡി.എം.കെക്ക് തിരിച്ചുകിട്ടുന്നതിനായി ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖരന് 50 കോടി രൂപ വാഗ്ദാനം ചെയ്ത സംഭവത്തിലാണ് ദിനകരനെ ക്രൈംബ്രാഞ്ച് പൊലിസ് അറസ്റ്റ് ചെയ്തത്. സുകേഷിനെ 1.3 കോടി രൂപയുമായി ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതോടെയാണ് കോഴ സംബന്ധിച്ച വിവരം പുറത്തായത്.
അതേസമയം കോഴ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദിനകരനെ തെളിവെടുപ്പിനായി ചെന്നൈ, ബംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ എത്തിക്കുമെന്ന് പൊലിസ് അറിയിച്ചു. സുകേഷുമായി ഇടപാട് നടത്തിയെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ദിനകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അതേസമയം ദിനകരന്‍ ജാമ്യത്തിനായി ഡല്‍ഹി കോടതിയില്‍ ഇന്നലെ ഹരജി നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.