2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

തെര്‍മോമീറ്റര്‍

ചൂട് അളക്കാനാണ് സാധാരണയായി തെര്‍മോമീറ്റര്‍ ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് പനി പിടിപെട്ടാല്‍ ശരീരത്തിലെ ചൂട് അളക്കാന്‍ തെര്‍മോ മീറ്റര്‍ ഉപയോഗിക്കുന്നു. വൈദ്യശാസ്ത്രത്തില്‍ ഇന്ന് പരക്കെ ഉപയോഗിക്കപ്പെടുന്ന തെര്‍മോമീറ്ററിന്റെ ഉത്ഭവം ഇറ്റലിയിലെ പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന സാന്റോറിയോ – സാന്റോറിയോവില്‍ നിന്നായിരുന്നു. ആദ്യകാലത്ത് ഇതിനെ തോര്‍മോസ്‌കോപ്പ് എന്നായിരുന്നു വിളിച്ചിരുന്നത്. ഊഷ്മാവിന്റെ അളവ് അക്കങ്ങളായി കാണിക്കുന്ന തെര്‍മോസ്‌കോപ്പായിരുന്നു ഇത്.
1630-ല്‍ ചൂട് അളക്കാന്‍ ഉപയോഗിക്കുന്ന കുഴലില്‍ ദ്രവരൂപത്തിലുള്ള പദാര്‍ത്ഥം അടങ്ങിയ തെര്‍മോമീറ്റര്‍ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടുപിടിച്ചു. ഈ കാലഘട്ടത്തിലൊന്നും ഊഷ്മാവ് അളക്കാനുള്ള ഈ ഉപകരണത്തിന് ഒരു ഏകീകൃത രൂപം ഇല്ലായിരുന്നു.
ലോക ചരിത്രത്തില്‍ ഊഷ്മാവിനെ നിശ്ചിതമായ അളവുകള്‍കൊണ്ട് അളക്കാന്‍ സാധിക്കുന്ന തെര്‍മോമീറ്റര്‍ രംഗപ്രവേശം ചെയ്തത് 1709ലായിരുന്നു. പ്രസിദ്ധ ജര്‍മന്‍ ശാസ്ത്രജ്ഞനായിരുന്ന ഡാനിയല്‍ ഗബ്രിയേല്‍ ഫാരന്‍ ഹെറ്റായിരുന്നു ആല്‍ക്കഹോള്‍ ഉപയോഗിച്ചുളള ഈ തെര്‍മോമീറ്റര്‍ ലോകത്തിന് സംഭാവന ചെയ്തത്.
തുടര്‍ന്ന് പരീക്ഷണങ്ങളില്‍ വ്യാപൃതനായ ഫാരന്‍ ഹെറ്റ് മെര്‍ക്കുറി തെര്‍മോമീറ്റര്‍ 1724-ല്‍ നിര്‍മിക്കുകയായിരുന്നു.
ഇന്നുള്ള തെര്‍മോമീറ്റര്‍ ‘സെല്‍ഷ്യസ് സ്‌കെയിലിനെ ആധാരമാക്കിയുള്ളതാണ്. 1742-ല്‍ സ്വീഡനിലെ പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ആന്‍ഡേഴ്‌സ് ആണ് സെല്‍ഷ്യസ് സ്‌കെയില്‍ ആധാരമാക്കിയിട്ടുള്ള തെര്‍മോമീറ്റര്‍ കണ്ടുപിടിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.