2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

തെരേസാ മേയെ വധിക്കാനുള്ള നീക്കം തകര്‍ത്തു; രണ്ടു പേര്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയെ വധിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10, ഡൗണിങ് സ്ട്രീറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ച് ചാവേര്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച രണ്ടു പേരെ അറസ്റ്റ് ചെയ്‌തെന്ന് ബ്രിട്ടന്‍ മാധ്യമമായ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നയീമുല്‍ സകരിയ്യ (20), മുഹമ്മദ് ആഖിബ് ഇമ്രാന്‍ (21) എന്നിവരെയാണ് കഴിഞ്ഞ മാസം 28ന് അറസ്റ്റ് ചെയ്തതെന്ന് മെട്രോപോളിറ്റന്‍ പൊലിസ് പറഞ്ഞു. തെരേസാ മേയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവന്നും പൊലിസിന്റെ ഇടപെടല്‍ ശ്രമം പരാജയപ്പെടുത്തുകയായിരുന്നുവെന്നും സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 12 മാസത്തിനിടെ തെരേസാ മേക്കെതിരേ ഒന്‍പതു തവണ വധശ്രമം നടന്നിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.