2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

തെരുവ്

ഫറാസ് കെ.പി

”ചേട്ടാ….”
വരുമ്പോള്‍ അരിയും സാമാനങ്ങളും വാങ്ങാന്‍ മറക്കരുതേ..
”ഉം…. ശരി…”
ഭാര്യയ്ക്കു മറുപടി നല്‍കിയ ശേഷം ഞാന്‍ ഫോണ്‍ പോക്കറ്റിലിട്ടു പുറത്തിറങ്ങി. ഇപ്പോള്‍ കുറച്ചു ദൂരം കഴിഞ്ഞിട്ടുണ്ട്. ഇനി ഒരു സ്‌കൂള്‍ തെരുവ് കടന്നു വേണം പോകാന്‍.
”എടാ…”
”നീയിന്നും വന്നോ… മോഷണം നിര്‍ത്തിയില്ലെടാ… നിനക്ക് ഞാന്‍ കാണിച്ചു തരാം…”
ഒരാള്‍ അലറുന്നുണ്ട്. കാഴ്ച വ്യക്തമല്ല. കുറച്ചു കൂടി നടന്നടുക്കേണ്ടി വന്നു. അലറുന്നയാള്‍ സ്‌കൂള്‍ വാച്ച്മാനാ
ണെന്നു മനസിലായി. അടുത്ത് സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. അപ്പുറത്ത് ഗ്രൗണ്ടില്‍ സ്‌കൂള്‍ കുട്ടികള്‍ കളിക്കുന്നു. ഒറ്റനോട്ടത്തില്‍ കുട്ടി ഒരു തെരുവുബാലനാണെന്നും മനസിലായി.
വസ്ത്രം കീറിപ്പറിഞ്ഞിരിക്കുന്നു. മുടി എണ്ണ തൊട്ടിട്ടുമില്ല. ദേഹമാസകലം അഴുക്ക് പുരണ്ടിരിക്കുന്നു. കുട്ടികളെ മോഷ്ടിക്കാന്‍ വന്നിരിക്കുന്നുവെന്ന പേരിലാണയാള്‍ അവനെ അടിക്കുന്നത്. കൈയില്‍ അടിക്കാന്‍ കിട്ടിയ കാഞ്ഞിരക്കൊമ്പുമുണ്ട്. അയാളുടെ ബലിഷ്ഠ കരങ്ങളില്‍നിന്ന് ഒരു വിധത്തിലാണ് അവന്‍ കുതറി രക്ഷപ്പെട്ടത്. എന്നിട്ട് കുറച്ചങ്ങ് ഓടിനിന്നു. അപ്പുറത്തെ ലൈന്‍പൈപ്പില്‍നിന്നു വെള്ളം കുടിച്ചു. എന്നിട്ട് തെരുവില്‍ തന്നെ കിടന്നു.
അല്ലാതെ എവിടെപ്പോകാന്‍….?


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.