2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

തെരുവ് വിളക്ക് കരാറുകാരന്‍ ഒളിച്ചുകളിക്കുന്നു; പൊന്നാനി നഗരസഭ ഇരുട്ടില്‍

പൊന്നാനി: നഗരസഭാ പ്രദേശത്തെ തെരുവ് വിളക്ക് പരിപാലനത്തിന് ഒരു വര്‍ഷത്തെ കരാറെടുത്ത കരാറുകാരന്‍ കൃത്യമായി പ്രവൃത്തി ചെയ്യാതെ മുങ്ങി നടക്കുന്നതിനാല്‍ മാസങ്ങളായി മിക്ക പ്രദേശങ്ങളും ഇരുട്ടിലാണ്.
നിരവധി തവണ കൗണ്‍സില്‍ യോഗത്തില്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിട്ടും കരാറുകാരനെതിരേ നടപടി എടുക്കാന്‍ ചെയര്‍മാന്‍ മടി കാണിക്കുന്നത് ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉപകരണങ്ങള്‍ കൂടാതെ ഒരു ഇലക്ട്രിക് പോസ്റ്റിന് മുന്നൂറ്റി അന്‍പത്തി അഞ്ച് രൂപ നിരക്കില്‍ കരാര്‍ നല്‍കിയത് തന്നെ വലിയ സാമ്പത്തിക ബാധ്യതയാണ് നഗരസഭക്ക് വരുത്തിവെച്ചിരിക്കുന്നത്.
കരാറുകാരനെതിരേ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് എം.പി നിസാര്‍, കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്‍ പൊന്നാനി എന്നിവര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ശക്തമായ സമരത്തിനും നിയമ നടപടിക്കും പ്രതിപക്ഷം രംഗത്തിറങ്ങുമെന്നും ഇവര്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.