2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

തെരുവോര ചിത്രരചന നടത്തി

കോഴിക്കോട്: സ്‌പെഷല്‍  എംപ്ലോയീസ് മീറ്റിനോടനുബന്ധിച്ച് തെരുവോര ചിത്രരചന ജില്ലാ ലീഗല്‍ സര്‍വിസ് സെക്രട്ടറി ആര്‍.എല്‍ ബൈജു മാനാഞ്ചിറ സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്തു. ഇന്നും നാളെയും ടാഗോര്‍ സെന്റിനറി ഹാളില്‍ കേരളത്തിലെ മുതിര്‍ന്ന ബുദ്ധിപരമായ  വെല്ലുവിളികള്‍ നേരിടുന്നവരുടെ തൊഴില്‍ നൈപുണി മേളയോടനുബന്ധിച്ചാണ് തെരുവോര ചിത്രരചന സംഘടിപ്പിച്ചത്.
എസ്.ഐ.എം.സി പ്രിന്‍സിപ്പല്‍ ഡോ. എം.കെ ജയരാജ് അധ്യക്ഷനായി. പി. സിക്കന്തര്‍, പി.കെ.എം സിറാജ്, ടി. പ്രഭാകരന്‍, പി. മുഹമ്മദ്, കെ.പി ശിവദാസന്‍, സി. യൂസുഫ്  സംസാരിച്ചു. വിവിധ സ്‌പെഷല്‍ സ്‌കൂളുകളില്‍ നിന്നുള്ള കലാകാരന്മാര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.