2019 February 15 Friday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

തെരുവു നായ്ക്കള്‍ ആടുകളെ കടിച്ച് കൊന്നു

വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പില്‍ തെരുവ് നായ്ക്കളുടെ താണ്ഡവം. വിദ്വാന്‍ ഇളയത് സ്മാരക വായനശാലയ്ക്ക് സമീപം താമസിയ്ക്കുന്ന കളരിയ്ക്കല്‍ വിജയകുമാരിയുടെ വീടിനോട് ചേര്‍ന്ന ആട്ടിന്‍ കൂട് തകര്‍ത്ത് 15 ആടുകളെ കടിച്ച് പരുക്കേല്‍പ്പിച്ചു. ഇതില്‍ ഏഴ് ആടുകള്‍ ചത്തു. രണ്ട് ആടുകളുടെ നില അതീവ ഗുരുതരമാണ്. വയര്‍ ഭാഗം കടിച്ച് പൊളിച്ച നിലയിലാണ്. ആടുകളുടെ കരച്ചില്‍ കേട്ട് വിജയകുമാരിയും അയല്‍വാസികളുമൊക്കെ എത്തിയെങ്കിലും ആക്രമണകാരിയായ നായ്ക്കളെ കണ്ട് പിന്തിരിയുകയായിരുന്നു.
നിര്‍ധന കുടുംബാംഗമായ വിജയകുമാരിയുടെ ഏക വരുമാനമാര്‍ഗമാണ് ആടുകള്‍. പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ , മെമ്പര്‍ ബീന ജോണ്‍സണ്‍, വെറ്ററിനറി സര്‍ജ്ജന്‍ എ. ജയകുമാര്‍ സ്ഥലത്തെത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.