
കേരളത്തില്‍ കുറച്ചു ദിവസങ്ങളായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത് നായ്ക്കളെക്കുറിച്ചാണ് വീട്ടമ്മയെ അന്‍പതോളം വരുന്ന നായ്ക്കള്‍ ഒരുമിച്ച് ആക്രമിച്ച് ദാരുണമായി കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന വാര്‍ത്തകേട്ട് ഉണര്‍ന്ന നാം തൊട്ടടുത്ത ദിവസം കാണുന്നത് കീഴ്ചുണ്ട് കടിച്ച് മുറിക്കപ്പെട്ട പിഞ്ചുബാലനെയാണ്. നാടുനീളെ തെരുവുനായ്ക്കള്‍ അഴിഞ്ഞാടുമ്പോള്‍ സര്‍ക്കാറിനു തീരുമാനമെടുക്കേണ്ടിവന്നു ഉപദ്രവകാരികളെ കൊല്ലാമെന്ന്. പക്ഷേ, മേനകാഗാന്ധിയും കേന്ദ്രമൃഗസംരക്ഷണ വിഭാഗവും തെരുവു നായ്ക്കള്‍ക്ക് വോട്ടുചെയ്യുന്നു. മനുഷ്യന് പട്ടിയുടെ വിലപോലുമില്ലെന്നതും പട്ടി ബിസ്ക്കറ്റെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നൊക്കെയുളള പ്രയോഗങ്ങള്‍ എത്രശരി..? മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ഭരണകൂടത്തിന്റെ മര്‍മപ്രധാനമായ ലക്ഷ്യത്തെ അപഹസിക്കുകയാണ് തെരുവുനായ സ്നേഹികള്‍. പുലിയും കടുവയും കാട്ടാനയും അവസാനം നായയും ഭീക്ഷണികളാകുമ്പോള് മനുഷ്യജീവനുകള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ വേണം. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കണം. നേരം പുലര്‍ന്നാല്‍ കലാലയങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ വരെ ഭീക്ഷണിയുടെ മുള്‍മുനയിലാണ് .രക്ഷിതാക്കള്‍ ആശങ്കയിലുമാണ്.