2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

തെരുവുനായകള്‍ക്ക് ഇനി ശസ്ത്രക്രിയയും വിശ്രമവും

കാസര്‍കോട്: തെരുവു നായകളെ വന്ധ്യംകരിക്കുന്നതിനു ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയ മാതൃകാ പദ്ധതിക്കു തുടക്കമായി. ഇതിന്റെ ഭാഗമായി കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും അലഞ്ഞു തിരിയുന്ന നായകളെ പിടികൂടിത്തുടങ്ങി.
മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്കു ബംഗളൂരു ആസ്ഥാനമായുള്ള സര്‍ക്കാരേതര സംഘടനയാണ് മേല്‍നോട്ടം വഹിക്കുന്നത്. അലഞ്ഞുതിരിയുന്ന നായകളെ പിടികൂടി വെറ്ററിനറി ആശുപത്രിയിലെ കേന്ദ്രത്തിലെത്തിച്ച് നിരീക്ഷിക്കുകയും വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി പരിചരണം നല്‍കി പിടികൂടിയ സ്ഥലത്തു കൊണ്ടുവിടുകയുമാണ് പദ്ധതി. നഗരത്തില്‍ ഇന്നലെയാണ് തെരുവു നായകളെ പിടികൂടി തുടങ്ങിയത്.
ഒറീസ സ്വദേശികളായ തൊഴിലാളികളാണ് പ്രത്യേകമായുണ്ടാക്കിയ വലയില്‍ നായകളെ പിടിക്കുന്നത്. ഇന്നലെ കാസര്‍കോട് നഗരത്തില്‍ നിന്നുമാത്രം 30 നായകളെയാണ് പിടികൂടിയത്. കാസര്‍കോട് പഴയ ജില്ലാ വെറ്ററിനറി കേന്ദ്രം നവീകരിച്ച് 13.75 ലക്ഷം രൂപ ചെലവിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.
നായകളെ സംരക്ഷിക്കുന്ന കൂട്, ഓപ്പറേഷന്‍ തിയറ്റര്‍, പോസ്റ്റ് ഓപ്പറേഷന്‍ കെയര്‍ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News