2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

തെരഞ്ഞെടുപ്പ്: 30 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഇതര സംസ്ഥാനങ്ങളിലേക്ക്

തിരുവനന്തപുരം: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ നിരീക്ഷകരായി സംസ്ഥാനത്തെ 30 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഉത്തരേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്.
ആനന്ദ്‌സിങ്, രത്തന്‍ ഖേല്‍ക്കര്‍, കേശവേന്ദ്രകുമാര്‍, എസ്. ഷാനവാസ്, അബ്ദുല്‍നാസര്‍, മുഹമ്മദ് ഹനീഷ്, അജിത് പാട്ടീല്‍, എസ്. ഹരികിഷോര്‍, എ. ഷൈനാമോള്‍, ടി. മിത്ര, ജാഫര്‍മാലിക്, വീണാ മാധവന്‍, എസ്. വെങ്കിടേസപതി, പി. ബാലകിരണ്‍, എ. ഷാജഹാന്‍, പി. വേണുഗോപാല്‍, കെ. ഗോപാലകൃഷ്ണഭട്ട്, കെ.എന്‍ സതീശ്, അസ്ഗര്‍ അലിപാഷ, അല്‍ക്കേഷ് ശര്‍മ്മ, എ. ജയതിലക്, രാജന്‍ ഖൊബ്രഗഡെ, റാണിജോര്‍ജ്, ടി.വി സുഭാഷ്, എന്‍. പ്രശാന്ത്, മനോജ് ജോഷി, എ. കൗശിഗന്‍, ഡോ. ബി. അശോക്, യു.വി ജോസ്, എന്‍. പദ്മകുമാര്‍ എന്നിവരാണ് പോകുന്നത്. പരിശീലനത്തിലുള്ള എം.ജി രാജമാണിക്യം, പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്റെ ചുമതലയുള്ള കെ. ബിജു, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫിസര്‍ വി. രതീശന്‍, എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി ഷര്‍മിള മേരിജോസഫ്, മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എം. ശിവശങ്കര്‍, കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ പുനീത്കുമാര്‍ എന്നിവരെ ഒഴിവാക്കി.
26നകം എല്ലാവരും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. രണ്ടു ദിവസത്തെ പരിശീലനം കഴിഞ്ഞ് അവര്‍ക്ക് നിയോഗിച്ച സംസ്ഥാനങ്ങളിലേക്ക് പോകും. വോട്ടെണ്ണലും നടപടിക്രമങ്ങളുമെല്ലാം പൂര്‍ത്തിയാക്കിയേ ഇവര്‍ക്ക് മടങ്ങാനാകൂ. മാവോയിസ്റ്റ് മേഖലകളിലടക്കം തെരഞ്ഞെടുപ്പ് സുഗമമായി നടത്താനും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാനും ഇവര്‍ക്ക് ചുമതലയുണ്ടാകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.