2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

തെരഞ്ഞെടുപ്പ്: സ്പിരിറ്റും കള്ളനോട്ടും അതിര്‍ത്തി കടക്കുന്നു

വെള്ളറട: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍തോതില്‍ സ്പിരിറ്റും കള്ളനോട്ടുകളും അതിര്‍ത്തി കടത്തുന്നു.പാറശാല, കളിയിക്കാവിള, ചെങ്കവിള, ചെമ്പകപ്പാറ, കടുക്കറ, പനച്ചമൂട്, പുലിയൂര്‍ശാല, ചെറിയകൊല്ല, നിലമാംമൂട് വഴിയാണ് വന്‍തോതില്‍ ഇവ ജില്ലയിലേക്കെത്തുന്നത്. പലപ്പോഴും ഇത് സംബന്ധിച്ചു പൊലിസിനു വിവരം നല്‍കിയാലും നടപടിയുണ്ടാകാറില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. ആഡംബര കാറുകള്‍, മുട്ടലോറികള്‍, സ്‌കൂട്ടര്‍, കണ്ടെയ്‌നര്‍ വാഹനങ്ങളിലും ഒളിപ്പിച്ചാണ് സ്പിരിറ്റും കള്ളനോട്ടുകളും കടത്തുന്നത്. 50, 100, 500, 1000 രൂപയുടെ കള്ളനോട്ടുകളാണ് കടത്തുന്നത്. 50 രൂപയുടെ കള്ളനോട്ടുകള്‍ വെള്ളറട, പനച്ചമൂട്, ചെറിയകൊല്ല, അമ്പൂരി, കാരക്കോണം പാറശാല ഭാഗങ്ങളില്‍ പലര്‍ക്കും ലഭിച്ചതായി വിവരമുണ്ട്. പനച്ചമൂട് കേന്ദ്രീകരിച്ചാണ് നോട്ടുകളുടെ കൈമാറ്റം നടക്കുന്നത്. ചന്തയിലെ രാത്രി കച്ചവടങ്ങളുടെ മറവിലും കള്ളനോട്ടു വിപണനം നടക്കുന്നതായി സൂചനയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News