2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

തെരഞ്ഞെടുപ്പ് വിജ്ഞാപനമായി; പ്രമുഖര്‍ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: മെയ് 16ന് നടക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറത്ത് വന്നു. വിജ്ഞാപനം പുറത്തുവന്നതോടെ വിവിധ മുന്നണികളിലെ പ്രമുഖര്‍ പത്രികാ സമര്‍പ്പണം തുടങ്ങി. മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പുവാണ് ആദ്യ പത്രിക നല്‍കിയത്. പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം മാണി, കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വട്ടിയൂര്‍ക്കാവിലെ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍, കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ഥി വി. മുരളീധരന്‍ എന്നിവരാണ് ഇന്ന് പത്രിക സമര്‍പ്പിച്ച പ്രമുഖര്‍.

Politicians

തൃക്കരിപ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. രാജഗോപാല്‍, കരുനാഗപള്ളിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.വി.ബി ബിനു,വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനും ഇന്നലെ പത്രിക സമര്‍പ്പിച്ചു. ഈ മാസം 29നാണ് പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.