2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

തെരഞ്ഞെടുപ്പ് ബഹളങ്ങളില്ല പരവൂര്‍ ഇപ്പോഴും നിശ്ശബ്ദമാണ്

 

കൊല്ലം: നൂറിലേറെപ്പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കട്ടപ്പകടം നടന്ന പരവൂരില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ബഹളങ്ങളില്ല. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ഈ നാട് ഇനിയും മുക്തമായിട്ടില്ല. പരവൂര്‍ ഉള്‍പ്പെടുന്ന ചാത്തന്നൂര്‍ മണ്ഡലത്തിലെ മറ്റ് പ്രദേശങ്ങളില്‍ പ്രചരണം മുറുകുമ്പോഴും ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ സൂചന പോലുമില്ല. മറ്റു പ്രദേശങ്ങളില്‍ പോസ്റ്ററുകളും ചുവരെഴുത്തുകളും ഫഌക്‌സുകളും പ്രചാരണ കോലാഹലങ്ങളുമായി മത്സരിക്കുന്ന പാര്‍ട്ടികളും മുന്നണികളും പരവൂരില്‍ നിശബ്ദരാണ്. യു.ഡി.എഫിനായി ശൂരനാട് രാജശേഖരനും എല്‍.ഡി.എഫിനായി സിറ്റിങ് എം.എല്‍.എ ജി.എസ് ജയലാലും ബി.ജെ.പിക്കായി ബി.ബി ഗോപകുമാറുമാണ് ചാത്തന്നൂര്‍ മണ്ഡലത്തില്‍ മത്സരത്തിനുള്ളത്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.