2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

തെരഞ്ഞെടുപ്പ് പരാജയം: കോടതിയെ സമീപിച്ച് അബ്ദുല്ല യമീന്‍

 

മാലെ: മാലദ്വീപില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെതിരേ സുപ്രിംകോടതിയെ സമീപിച്ച് അബ്ദുല്ല യമീന്‍. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ് നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുഹമ്മദ് സലീം പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായില്ല. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കില്‍ അബ്ദുല്ല യമീന്‍ തന്നെയാണ് നിലവിലെ പ്രസിഡന്റ്. തന്റെ കാലാവധി കഴിയുന്ന നവംബര്‍ 17ന് വരെ അധികാരത്തില്‍ തുടരാനാണ് അബ്ദുല്ല യമീന്റെ തീരുമാനം.
സെപ്റ്റംബര്‍ 23ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മുഹമ്മദ് സ്വാലിഹാണ് അട്ടിമറി ജയം നേടിയത്. അബ്ദുല്ല യമീനെക്കാള്‍ 16 ശതമാനം വോട്ടുകളാണ് മുഹമ്മദ് സ്വാലിഹിന് ലഭിച്ചത്. യു.എസ്, ചൈന, ഇന്ത്യ, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമങ്ങള്‍ നടന്നിരുന്നെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ സ്വീകിരിക്കുകയാണെന്ന് ഭരണകക്ഷിയായ മാലിദ്വീപ് പ്രോഗ്രസീവ് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. അഴിമതി, കൃത്രിമം നടത്തല്‍ ഉള്‍പ്പെടെയുള്ളവ നടന്നുവെന്നത് സംബന്ധിച്ച് നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ചെന്നും പാര്‍ട്ടി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.