2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കല്‍പ്പറ്റ: 23ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങി.
പരസ്യപ്രചാരണം 21ന് വൈകിട്ട് ആറിന് അവസാനിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ കമ്മിഷന്‍ ചെയ്ത് സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. കല്‍പ്പറ്റ എസ്.കെ.എം.ജെ, എസ്.ഡി.എം.എല്‍.പി സ്‌കൂളുകളിലാണ് കമ്മിഷന്‍ ചെയ്ത ബാലറ്റ് യൂനിറ്റുകളും വി.വിപാറ്റ് മെഷീനുകളും സൂക്ഷിച്ചിരിക്കുന്നത്.  സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെ കമ്മിഷനിങാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്നത്. വോട്ടിങ് യന്ത്രങ്ങള്‍ 22ന് രാവിലെ എട്ടിന് പോളിങ് ഉദ്യോഗസ്ഥര്‍ക്കു കൈമാറും. ജില്ലയില്‍ 215 പോളിങ് സ്റ്റേഷനുകളാണുള്ളത്. 23 പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് സംവിധാനം എര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബൂത്തുകളിലേക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ജീവനക്കാരെ ബൂത്തുകളിലെത്തിക്കാനുള്ള വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സേനകളുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ സംവിധാനവും ക്രമീകരിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 20 സ്ഥാനാര്‍ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.