2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

തെരഞ്ഞെടുപ്പ്: ആദായ നികുതി വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

 

കൊച്ചി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ആദായ നികുതി വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ഡയരക്ടറേറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമാണിത്. കണക്കില്‍പെടാത്ത പണം തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നതു തടഞ്ഞ് സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. 18004253173 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെയും, ലഹലരശേീിാീിശീേൃശിഴ.ശ@േഴാമശഹ.രീാ എന്ന ഇമെയിലിലൂടെയും 8547000041 എന്ന വാട്‌സ്ആപ്പ് നമ്പരിലൂടെയും 04842206170 എന്ന ഫാക്‌സ് നമ്പരിലൂടെയും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. കൊച്ചിയില്‍ ഏലംകുളം എസ്.എ റോഡിലുള്ള അഡീഷനല്‍ ഡയരക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് (ഇന്‍വെസ്റ്റിഗേഷന്‍) ഓഫിസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. വലിയ തോതില്‍ പണം, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സംഭരിച്ചിരിക്കുന്നതായോ കടത്തിക്കൊണ്ടുപോകുന്നതായോ അറിവു ലഭിക്കുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് വിവരം കൈമാറണമെന്ന് അഡിഷനല്‍ ഡയരക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് (ഇന്‍വെസ്റ്റിഗേഷന്‍) അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.