2018 June 17 Sunday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

തെരഞ്ഞെടുപ്പിന് പിന്നാലെ രണ്ടാംതവണയും എണ്ണവില കൂട്ടി

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനുപിന്നാലെ തുടര്‍ച്ചയായ രണ്ടാംദിവസവും എണ്ണവില വര്‍ധിപ്പിച്ചു.
പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ധിപ്പിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് ഭയന്ന കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായ 19 ദിവസം ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല.
എന്നാല്‍, വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടശേഷം പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 21 പൈസയും കൂട്ടി. ഇതിനുപിന്നാലെയാണ് ഇന്നലത്തെ വര്‍ധനവ്. പുതിയ വില ഇന്നലെ രാവിലെ ആറുമുതല്‍ നിലവില്‍വന്നു.
ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 74.95 രൂപയായി വര്‍ധിച്ചു. പെട്രോള്‍ വില നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോഴുള്ളത്. തിങ്കളാഴ്ച ഡീസലിന് 66.14 രൂപയായിരുന്നത് 22 പൈസ കൂടി 66.36ല്‍ എത്തി. ഡീസലിന്റെ വില ആദ്യമായാണ് 66 രൂപക്ക് മുകളിലെത്തുന്നത്. പെട്രോളിന്റെ വില 56 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.