
കോടഞ്ചേരി: പഞ്ചായത്തിലെ തെയ്യപ്പാറ വള്ളുവയല്‍ പാടശേഖരങ്ങളില്‍ പ്രയോഗിക്കുന്നത് മാരക കീടനാശിനികളെന്ന് നാട്ടുകാര്‍.
വന്‍കിട മുതലാളിമാരുടെ ഉടമസ്ഥതയിലുള്ള പാടങ്ങളിലാണ് കീടനാശിനി പ്രയോഗം. കേരളത്തില്‍ നിരോധിച്ച കീടനാശിനികള്‍ കര്‍ണാടകയില്‍ നിന്ന് കൊണ്ട് വരുന്നതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
അമിത ഉപയോഗം മൂലം ചെറുകിട കര്‍ഷകരുടെ ഞാറുകള്‍ വാടിപ്പോകുന്നുവെന്നും ഇവര്‍ പറയുന്നു. വാര്‍ഡ് അംഗത്തോട് നല്കിയ പരാതിയിന്മേല് നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.