2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

തെങ്ങുകളിലെ വെള്ളീച്ച വീഴ്ച: കര്‍ഷകര്‍ ഭയക്കേണ്ടെന്ന് സി.പി.സി.ആര്‍.ഐ

കാസര്‍കോട്: കാസര്‍കോടും മംഗളുരുവിലും തെങ്ങുകളില്‍ ബാധിച്ചിരിക്കുന്ന വെള്ളീച്ച വീഴ്ചയില്‍ കര്‍ഷകര്‍ ഭയക്കേണ്ടതില്ലെന്ന് സി.പി.സി.ആര്‍.ഐ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2016 മുതലാണ് തെങ്ങുകളില്‍ വെള്ളീച്ച വീഴ്ച കണ്ടു തുടങ്ങിയത്. എന്നാല്‍ തെങ്ങോലയെ ചെറിയ തോതില്‍ മാത്രമേ ഇപ്പോള്‍ വെള്ളീച്ച വീഴ്ച ബാധിച്ചിട്ടുള്ളൂ. ഇതില്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.
ഓലകളുടെ അടിഭാഗത്ത് മാത്രമാണ് വെള്ളീച്ചകള്‍ മുട്ടയിട്ടു പെരുകുന്നത്. വെള്ളമടിച്ചോ, ലയിപ്പിച്ച വേപ്പണ്ണ തളിച്ചോ വെള്ളീച്ച ശല്യം ഇല്ലാതാക്കാവുന്നതാണ്. മിത്ര കീടങ്ങള്‍ പെരുകുന്നത് കൊണ്ട് ഇപ്പോള്‍ വെള്ളീച്ച വീഴ്ച കുറയുന്നുണ്ട്. മിത്ര കീടങ്ങളടക്കം ഇല്ലാതാവുന്നതിനാല്‍ ഒരു കാരണവശാലും കര്‍ഷകര്‍ വെള്ളീച്ചക്കെതിരേ രാസകീടനാശിനികള്‍ പ്രയോഗിക്കരുതെന്നും സി.പി.സി.ആര്‍.ഐ അധികൃതര്‍ അറിയിച്ചു.
വെള്ളീച്ച വീഴ്ച സംബന്ധിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കുന്നതിനായി അടുത്തമാസം സി.പി.സി.ആര്‍.ഐയില്‍ കര്‍ഷക സംഗമം സംഘടിപ്പിക്കുമെന്നും വെള്ളീച്ചകളെ തുരത്താനുള്ള മിത്രകീടങ്ങളെ ഉല്‍പാദിപ്പിക്കുന്ന പ്രക്രിയ അവസാനഘട്ടത്തിലാണെന്നും ഇവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സി.പി.സി.ആര്‍.ഐയിലെ ചൗഡപ്പ, ഡോ.കെ. മുരളീധരന്‍, പി.എസ് പ്രതിഭ, ഡോ. രാമപ്രസാദ് സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News