2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

തെക്കന്‍ സഊദിയില്‍ നേരിയ ഭൂചലനം

റിയാദ്: സഊദിയിലെ തെക്കന്‍ പട്ടണമായ ദഹറാന്‍ അല്‍ ജുനൂബില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദഹറാന്‍ അല്‍ ജുനൂബ് പട്ടണത്തില്‍നിന്ന് 70 കി.മീ അകലെ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ നാല് രേഖപ്പെടുത്തിയതായി സഊദി ജിയോളജിക്കല്‍ അതോറിറ്റി വക്താവ് താരിഖ് അബാ അല്‍ ഖലീല്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ 7.29 നായിരുന്നു ഭൂചലനം. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം യമന്‍ അതിര്‍ത്തിയുടെ തെക്കുപടിഞ്ഞാറാണെന്നാണ് കണ്ടെത്തല്‍. ദഹറാന്‍ പട്ടണത്തിനു തെക്കു ഭാഗത്തു കൂടാതെ, ചില സമീപ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായെങ്കിലും അപകടങ്ങളോ നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.