2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

തൃശൂര്‍പൂരം പക്ഷികളെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാന്‍ പഠനം

പൊന്നാനി: തൃശൂര്‍പൂര ദിവസത്തെ വെടിക്കെട്ട് പക്ഷികളെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാന്‍ ഒരുകൂട്ടം പക്ഷിനിരീക്ഷകര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ഇവര്‍ പക്ഷികളെ നിരീക്ഷിക്കും.

വെടിക്കെട്ട് കാരണം ദേശാടനക്കിളികളടക്കം നൂറുകണക്കിന് പക്ഷികളാണ് സുരക്ഷിതസ്ഥാനം തേടിപ്പോകുന്നത്. മൂന്നുദിവസം കഴിഞ്ഞാണ് ഇവ തിരിച്ചെത്തുന്നത്. കെ.എഫ്.ആര്‍.ഐയിലെ ശാസ്ത്രജ്ഞരുടെയും ഗവേഷണ വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ് പക്ഷിനിരീക്ഷണം നടത്തുക.

ഇതുമായി ബന്ധപ്പെട്ട് പക്ഷിനിരീക്ഷകര്‍ തൃശൂര്‍ മൃഗശാലാ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.