2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

തൃണമൂല്‍ നേതാക്കള്‍ക്കെതിരായ അഴിമതിയാരോപണം: കേസ് ഇന്ന് സുപ്രിം കോടതിയില്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നാരദാ ന്യൂസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് സുപ്രിംകോടതി ഇന്നു വിധി പറയും. ഇന്ന് ഉച്ചക്ക് രണ്ടുമണിക്കാണ് സുപ്രിം കോടതി കേസ് പരിഗണിക്കുന്നത്. അന്വേഷണം അനുവദിക്കരുതെന്ന തൃണമൂല്‍ എം.എല്‍.എമാരുടെ ഹരജിയാണ് പരിഗണിക്കുന്നത്.
കേസില്‍ പ്രാഥമിക അന്വേഷണം നടത്താനും 72മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വെള്ളിയാഴ്ച സി.ബി.ഐയോട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുഗത റോയിയുള്‍പെടെയുള്ള തൃണമൂല്‍ നേതാക്കള്‍ പരമാധികാര കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം സി. ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായ മുഴുവന്‍ നേതാക്കളേയും കുറ്റക്കാരെന്നു കണ്ടെത്തിയതായാണ് വിവരം.
തൃണമൂല്‍ എംപിമാരും നേതാക്കളും കോഴ വാങ്ങുന്ന ദൃശ്യങ്ങളാണ് നാരാദാ ന്യൂസ് എക്‌സ് ഫയല്‍സ് എന്ന ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്. 2016 മാര്‍ച്ച് 14 നാണ് തൃണമൂല്‍ എം.പിമാരും മന്ത്രിമാരും എം.എല്‍.എമാരും കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നാരദാ ന്യൂസ് പുറത്തുവിട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.