2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

തൃക്കൊടിത്താനത്ത് ബേക്കറിയില്‍ തീപിടിത്തം

ചങ്ങനാശേരി: ത്യക്കൊടിത്താനം കുന്നുംപുറം ജംഗ്ഷനിലുള്ള ബ്രഡ് ഹൗസ് ബേക്കറിയില്‍ തീപിടിത്തം.
ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജ് അടക്കമുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് സംഭവം.
സ്ഥാപനത്തില്‍ പുക ഉയരുത് കണ്ട ഇതര സംസ്ഥാന തൊഴിലാളി ത്യക്കൊടിത്താനം പോലീസില്‍ അറിയിക്കുകയായിരുന്നു. ചങ്ങനാശേരി ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. കടയനിക്കാട് അറയ്ക്കല്‍ മനുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി.
രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ മൊഴി നല്‍കിയതായി ഫയര്‍ഫോഴ്‌സ് അധിക്യതര്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News