2018 July 11 Wednesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവന്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ.
സോക്രട്ടീസ്

തൃക്കാക്കരയിലെ ഏഴ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

 

കാക്കനാട്: തൃക്കാക്കരയിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഏഴ് ഹോട്ടലുകളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു.
കാക്കനാട് ടി.വി സെന്ററിലെ കെട്ടുവളളം റസ്റ്റോറന്റില്‍ നിന്നും ദഷ്യയോഗ്യമല്ലാത്ത തന്തൂരി ചിക്കന്‍, മുട്ട, ബീഫ്, ഫിഷ് ഫ്രൈ, പഴക്കം ചെന്ന ഓയില്‍, പൊറോട്ട മാവ് എന്നിവയും അന്ന റെസ്റ്റോറന്റില്‍ നിന്നും പഴകിയ സുഹിയനുകളും പ്രത്യേക സാമ്പത്തിക മേഖലയിലെ (സെസ്) ക്യാന്റീനില്‍ നിന്നും ചിക്കന്‍, ചോറ് എന്നിവയും സീബിസ് ഹോട്ടലില്‍ നിന്നും നിരോധിത പ്ലാസ്റ്റിക്കുകളും ചിറ്റേത്തുകര ബിരിയാണി ബേയ്‌ച്ചോളി ഹോട്ടലില്‍ നിന്നും രണ്ട് ബോക്‌സ് പഴകിയ ചിക്കനും അല്‍ ഖയിമ ഹോട്ടലില്‍ നിന്നും മൂന്ന് ബോക്‌സ് പഴകിയ ചിക്കനും, ന്യൂഡില്‍സ്, പൊറോട്ട, മുട്ട, ചപ്പാത്തി എന്നിവയും, രാജഗിരി ക്യാന്റിനില്‍ നിന്നും പഴകിയ ബീഫ്, ചിക്കന്‍, കോളി ഫ്‌ലവര്‍ എന്നിവയും പിടിച്ചെടുത്തു. ഇന്നലെ രാവിലെ ആറര മുതല്‍ കാക്കനാട് മുതല്‍ ചിറ്റേത്തുകാര വരെയുള്ള പ്രദേശങ്ങളിലെ പതിനൊന്നു ഹോട്ടലുകളിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.
നഗരസഭ ആരോഗ്യ വിഭാഗം ഇന്‍സ്‌പെക്ടര്‍ സി.എ ഓമന, ജൂനിയര്‍ എച്ച്.ഐമാരായ വിജേഷ്, സോഫി ഐസക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.