2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

തൂക്കുപാലത്തില്‍ നിന്നു വീണ് തൊഴിലാളി സ്ത്രീക്ക് പരുക്കേറ്റു

 

പാലപ്പിള്ളി : കാരികുളത്തു നിന്നു എലിക്കോട് ഡിവിഷനുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലത്തില്‍ നിന്നു വീണു തോട്ടം തൊഴിലാളിയായ സ്ത്രീക്കു പരുക്കേറ്റു. ഹാരിസണ്‍ കമ്പനിയിലെ തൊഴിലാളിയായ കോടാലി സ്വദേശി ഷീബക്കാണു പരുക്കേറ്റത്. കാലിനു പരിക്കേറ്റ ഷീബയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കയറുന്നതിനിടെ പാലത്തില്‍ ഘടിപ്പിച്ചിരുന്ന പലക തകര്‍ന്നതാണു അപകടത്തിനു കാരണമെന്നു പറയുന്നു. രാവിലെ കാരികുളം ഭാഗത്തു നിന്നു എലിക്കോട് ഡിവിഷനിലേക്കു പണിക്കു പോകുന്നതിനിടെയാണു അപകടം. അപകടാവസ്ഥയിലായ പാലത്തിന്റെ അറ്റകുറ്റപണികള്‍ നടത്തി തൊഴിലാളികള്‍ക്കു സുരക്ഷയൊരുക്കാന്‍ ഹാരിസണ്‍ കമ്പനി തയ്യാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.