2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

തുള്ളല്‍ ദൃശ്യവിസ്മയം

കെ.എം അക്ബര്‍

 

 

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് അരങ്ങിലെ ഈ ദൃശ്യവിസ്മയം. ഇന്ന് കേരള സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനിയായിരിക്കുമ്പോഴും ഈ ദൃശ്യ വിസ്മയം തുടരുകയാണ് ദൃശ്യ ഗോപിനാഥ്. കഴിഞ്ഞയാഴ്ച തൃശൂര്‍ സംഗീത നാടക അക്കാദമി റീജ്യനല്‍ തിയറ്ററില്‍ അരങ്ങേറിയ ‘ശ്രീകൃഷ്ണ കഥാമൃത’ത്തിലൂടെ ഓട്ടന്‍തുള്ളലില്‍ പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ് ഈ തുള്ളല്‍ കലാകാരി. തുടര്‍ച്ചയായ അഞ്ചു മണിക്കൂര്‍ തുള്ളല്‍ അവതരിപ്പിച്ച ദൃശ്യ, ഒരേ സമയം അഞ്ചു കഥകളാണ് കാണികള്‍ക്കു മുന്നിലെത്തിച്ചത്.
തുള്ളല്‍ പഞ്ചമത്തില്‍ ഗണപതി പ്രാതല്‍ മുതല്‍ ശ്രീകൃഷ്ണലീല, ഗോവര്‍ധനചരിതം, നൃഗമോക്ഷം, സന്താനഗോപാലം തുടങ്ങിയ കഥകള്‍ ഇടവേളയില്ലാതെ ദൃശ്യ അരങ്ങിലെത്തിച്ചപ്പോള്‍ തുള്ളല്‍ കാഴ്ചക്കാര്‍ക്ക് അതൊരു പുത്തന്‍ അനുഭവമായി. മൂന്നു മാസത്തിലേറേയായി തുടര്‍ച്ചയായ പരിശീലനവും കഠിനപ്രയത്‌നവും നടത്തിയാണ് കൊല്ലം പുനലൂര്‍ കരവാളൂര്‍ മംഗലത്ത് വീട്ടില്‍ ഗോപിനാഥന്‍ നായരുടെയും രോഹിണിയുടെയും മകളായ ദൃശ്യ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയത്. തുള്ളല്‍ പ്രസ്ഥാനത്തിനും മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ക്കും പ്രണാമമായി അരങ്ങേറിയ തുള്ളല്‍ പഞ്ചമം കാണാന്‍ റീജ്യനല്‍ തിയറ്റര്‍ നിറഞ്ഞുകവിഞ്ഞിരുന്നു. തുള്ളല്‍ പ്രസ്ഥാനത്തില്‍ പരിമിതമാകുന്ന സ്ത്രീസാന്നിധ്യത്തിനു കൂടുതല്‍ കരുത്തുപകരുകയായിരുന്നു ‘ശ്രീകൃഷ്ണ കഥാമൃത’ത്തിലൂടെ ദൃശ്യ.
ഓട്ടന്‍തുള്ളലിനു പുറമെ കൂടിയാട്ടം, കഥകളി, നങ്ങ്യാര്‍കൂത്ത് എന്നിങ്ങനെ സ്വന്തം നിലക്ക് അവതരിപ്പിക്കുന്നതും ശിഷ്യരെ പരിശീലിപ്പിക്കുന്നതുമായ കലാരൂപങ്ങളില്‍ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പരീക്ഷണങ്ങള്‍ക്ക് മുതിരാറുï് ഈ യുവകലാകാരി. പറയന്‍തുള്ളല്‍, ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍ എന്നിവയില്‍ സ്ത്രീ സാന്നിധ്യം ആദ്യമായി സ്‌കൂള്‍ കലോത്സവവേദിയിലെത്തിച്ചത് ദൃശ്യയുടെ പരീക്ഷണമായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ആദ്യമായി ഹരിണീസ്വയംവരം ശീതങ്കന്‍ തുള്ളലിലെ താളമാലിക അവതരിപ്പിച്ചു സമ്മാനം നേടിയിരുന്നു ദൃശ്യ.
ഹയര്‍സെക്കന്‍ഡറിയില്‍ പഠിക്കവെ സംസ്ഥാന കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ ദൃശ്യ മത്സരിക്കാനെത്തുമ്പോള്‍ അതേ വേദിയില്‍ എട്ടാം ക്ലാസുകാരിയായ ശിഷ്യയും മത്സരിച്ചിരുന്നു. സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ നൃഗമോക്ഷം ശീതങ്കന്‍ തുള്ളല്‍ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയത് ദൃശ്യയുടെ പരിശീലനത്തിന് കീഴിലെത്തിയ മറ്റൊരു വിദ്യാര്‍ഥിയായിരുന്നു. കൂടാതെ കലോത്സവത്തില്‍ ആദ്യമായി പറയന്‍ തുള്ളല്‍ അവതരിപ്പിച്ചതും ദൃശ്യയുടെ ശിഷ്യ തന്നെ. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുള്ളല്‍ അഭ്യസനം ആരംഭിച്ച ദൃശ്യ ഇപ്പോള്‍ അഞ്ഞൂറില്‍പ്പരം വേദികള്‍ പിന്നിട്ടുകഴിഞ്ഞു. കലാമണ്ഡലം ദേവകിയമ്മയാണ് ആദ്യ ഗുരു. പിന്നീട് കലാമണ്ഡലം ജനാര്‍ദ്ദനന്‍, പ്രഭാകരന്‍ പുന്നശ്ശേരി എന്നിവരുടെ കീഴില്‍ പഠനം തുടര്‍ന്ന ദൃശ്യ, തലമുറകളായി കൈമാറിവന്ന കലയുടെ കീഴ്‌വഴക്കങ്ങളെയും കാഴ്ചപ്പാടുകളെയും പുതുതലമുറക്ക് ദഹിക്കുംവിധമാണ് ചിട്ടപ്പെടുത്തുന്നത്. വിദ്യാര്‍ഥികളായ കലാകാരന്മാര്‍ക്കുവേïി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പില്‍ ഓട്ടന്‍തുള്ളല്‍ വിഭാഗത്തില്‍ ആദ്യ തവണ തന്നെ ഈ കലാകാരി തിരഞ്ഞെടുക്കപ്പെട്ടു.
അതിര്‍ത്തികള്‍ കടന്ന് അന്യഭാഷകളിലും കലാരൂപങ്ങള്‍ അവതരിപ്പിച്ചിട്ടുï് ഈ തുള്ളല്‍ കലാകാരി. തെലുങ്ക്, കന്നട ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ തുള്ളല്‍ കഥ തുളു സാഹിത്യോത്സവത്തിലും ആന്ധ്രാപ്രദേശിലെ ദ്രവീഡിയന്‍ സര്‍വകലാശാലയിലും ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിലും അവതരിപ്പിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ദൃശ്യ അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് എന്നീ കേരളീയ കലാരൂപങ്ങളിലും ദൃശ്യാ ഗോപിനാഥ് കൈയൊപ്പ് ചാര്‍ത്തിയിട്ടുï്. ‘കാവ്യ താളങ്ങളും സര്‍ഗാത്മകതയും കുഞ്ചന്‍ നമ്പ്യാരുടെ തിരഞ്ഞെടുത്ത കൃതികളെ മുന്‍നിറുത്തി ഒരു പഠനം’ എന്ന വിഷയത്തിലാണ് ഇപ്പോള്‍ ഗവേഷണം നടത്തുന്നത്. വീട് എന്നും കലാകാരന്മാരുടെ സൗഹൃദസദസായിരുന്നു. അവിടെനിന്നു ലഭിച്ച പിന്തുണയും പ്രോത്സാഹനവുമാണു തന്നിലെ കലാകാരിക്കു പ്രചോദനമായതെന്ന് ദൃശ്യ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.