2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

തുലാമഴ ചതിച്ചു; നാടന്‍ പച്ചക്കറി കൃഷിയില്‍ വന്‍കുറവ്

 

നീലേശ്വരം: തുലാമഴ ലഭിക്കാഞ്ഞതോടെ പച്ചക്കറി കര്‍ഷകരും ദുരിതത്തില്‍. നാടന്‍ പച്ചക്കറി കൃഷിയില്‍ വന്‍ കുറവാണു ഇത്തവണ ഉണ്ടായിരിക്കുന്നത്. കൊയ്ത്തിനു ശേഷമാണു സാധാരണ വയലുകളില്‍ പച്ചക്കറി കൃഷിക്കായി നിലമൊരുക്കാറ്. എന്നാല്‍ ഇത്തവണ വയലുകളെല്ലാം വരണ്ടുണങ്ങി കിടക്കുകയാണ്. ശീതകാല പച്ചക്കറി കൃഷിക്കു പേരുകേട്ട സ്ഥലമാണു എരിക്കുളം. എന്നാല്‍ ഇത്തവണ എരിക്കുളം വയലിലേയും സ്ഥിതി വ്യത്യസ്തമല്ല.
15 ഏക്കര്‍ വരുന്ന ഈ വയലില്‍ ഇത്തവണ ചെറിയ സ്ഥലത്തു മാത്രമാണു പച്ചക്കറി കൃഷിയിറക്കിയിരിക്കുന്നത്. ജലസേചനത്തിനായുള്ള കുഴികളെല്ലാം വറ്റിവരണ്ടു കിടക്കുകയാണ്. ഇതില്‍ പ്ലാസ്റ്റിക് ഷീറ്റു വിരിച്ച് വളരെ ദൂരെനിന്നും പൈപ്പുവെള്ളമെത്തിച്ചാണു കൃഷി നയ്ക്കുന്നത്. വരണ്ടുണങ്ങിയ വയല്‍ കിളച്ചു കൃഷിക്കായി ഒരുക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടിയെന്നു കര്‍ഷകര്‍ പറയുന്നു. നൂറോളം കര്‍ഷകരാണു ഇവിടെയുള്ളത്. മഴ തീര്‍ത്തും പെയ്യാതിരുന്നാല്‍ വൈകാതെ തന്നെ പ്രദേശത്തെ കിണറുകളും വറ്റിവരളുമെന്ന ആശങ്കയിലാണു ഇവര്‍. നട്ട പച്ചക്കറിത്തൈകള്‍ തളിരിടാനായി മഴയെ കാത്തിരിക്കുകയാണു ഇവര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.