2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

തുര്‍ക്കിയുമായി സഹകരണം ശക്തമാക്കുമെന്ന് ഇമ്രാന്‍ ഖാന്‍

 

അങ്കാറ: തുര്‍ക്കിയുമായി ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇമ്രാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊള്ളും. വ്യാപാര ബന്ധങ്ങള്‍ മാത്രമല്ല പാകിസ്താന്‍ ആഗ്രഹിക്കുന്നത്. ഭീകരവിരുദ്ധ നടപടികളില്‍ അടക്കം പരസ്പര സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി തുര്‍ക്കിയിലെത്തിയതാണ് ഇമ്രാന്‍ ഖാന്‍. അങ്കാറയിലെ പ്രസിഡന്റിന്റെ വസതിയില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം തുര്‍ക്കി ആവശ്യപ്രകാരം ഫത്ഹുല്ല ഗുലന്റെ നേതൃത്വത്തിലുള്ള സംഘടനയെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.