2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തുര്‍ക്കിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 47 പേര്‍ക്കെതിരേ വാറണ്ട്

അങ്കാറ:  തുര്‍ക്കിയില്‍ സൈനിക അട്ടിമറിക്കു പിന്നാലെ 47 മുന്‍ ഉദ്യോഗസ്ഥര്‍ക്കും മുതിര്‍ന്ന സൈനികര്‍ക്കും എതിരേ അറസ്റ്റ് വാറണ്ട്. അട്ടിമറിക്കുപിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഫത്ഹുല്ല ഗുലേനുമായി ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്കെതിരേയാണ് വാറണ്ട്. തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വാറണ്ട് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഗുലേനെ അനുകൂലിക്കുന്ന തുര്‍ക്കിയിലെ ഏറ്റവും വലിയ ദിനപത്രമായ സമാനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയാണ് വാറണ്ട്. സമാനിലെ കോളമിസ്റ്റ് സാഹിന്‍ അല്‍പെയും ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ മാര്‍ച്ചില്‍ സമാന്‍ പത്രസ്ഥാപനത്തില്‍ സര്‍ക്കാര്‍ റെയ്ഡ് നടത്തിയിരുന്നു. നേരത്തെ 42 ജേണലിസ്റ്റുകള്‍ക്ക് എതിരേയും വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇവരില്‍ 16 പേരെ കസ്റ്റഡിയിലെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.