2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

തുര്‍ക്കിയിലെ മുപ്പതിനായിരം ഇ-മെയിലുകള്‍ വീക്കിലിക്‌സ് ചോര്‍ത്തി

അങ്കാറ: തുര്‍ക്കിയിലെ ഭരണകക്ഷിയായ അക്പാര്‍ട്ടിയുടെ മുപ്പതിനായിരം ഇ-മെയിലുകള്‍ വീക്കിലിക്‌സ് ചോര്‍ത്തി പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉറുദുഗാന്റെ അതീവ രഹസ്യമായ ഇ-മെയിലുകള്‍ വരെ ചോര്‍ത്തിയവയില്‍ ഉള്‍പെടുന്നു.

പട്ടാള അട്ടിമറി ശ്രമം പാളിയതിന് പിന്നാലെ തുര്‍ക്കി സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ക്കാന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. അക്പാര്‍ട്ടി ഡോട്ട് ഓര്‍ഗ് എന്ന സൈറ്റില്‍നിന്നാണ് മെയിലുകള്‍ ചോര്‍ത്തപ്പെട്ടത്.

അതിനെ തുടര്‍ന്ന് വീക്കിലിക്‌സിന് തുര്‍ക്കിയില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസങ്ങളിലായി കൂടുതല്‍ മെയിലുകള്‍ പുറത്തുവിടുമെന്ന് വീക്കിലിക്‌സ് വൃത്തങ്ങള്‍ പറഞ്ഞു.

അന്താരാഷ്ട്ര വിഷയങ്ങള്‍ മാത്രമാണ് മെയിലുകളില്‍ ഉള്ളതെന്നും അട്ടിമറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലന്നും വീക്കിലിക്‌സ് വാക്താവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.