2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തുനീഷ്യന്‍ പ്രധാനമന്ത്രിയെ വോട്ടെടുപ്പിലൂടെ പുറത്താക്കി

തൂനിസ്: പ്രധാനമന്ത്രി ഹബീബ് യസീദിനെ തുനീഷ്യന്‍ പാര്‍ലമെന്റ് പുറത്താക്കി. ഇന്നു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അദ്ദേഹത്തിന് പൂര്‍ണ പരാജയം നേരിടേണ്ടി വന്നു. 118 അംഗങ്ങളില്‍ മൂന്നു പേരുടെ പിന്തുണ മാത്രമാണ് യസീദിനു നേടാനായത്.

തുനീഷ്യയിലെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ചൂണ്ടിക്കാട്ടി, യസീദ് രാജിവയ്ക്കണമെന്ന് പ്രസിഡന്റ് ബെജി കൈദ് എസ്സബ്‌സി ആവശ്യപ്പെട്ടിരുന്നു. തുനീഷ്യയുടെ ഉണര്‍വ്വിന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രിക്കെതിരെ വിശ്വാസ വോട്ടെടുപ്പ് വന്നത്.

വോട്ടെടുപ്പിലൂടെ താന്‍ പുറത്താവുമെന്ന് മുന്‍പു തന്നെ യസീദ് പറഞ്ഞിരുന്നു. നിരവധി സഖ്യകക്ഷികള്‍ ചേര്‍ന്നുള്ള നിലവിലെ സര്‍ക്കാര്‍ അംഗങ്ങളെല്ലാം യസീദിനെതിരെ നേരത്തെത്തന്നെ നിലപാടുമെടുത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.