2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

തുടര്‍ച്ചയായ ആറാം തോല്‍വി; എല്‍.എ ഗാലക്‌സി പരിശീലകന്‍ രാജിവച്ചു

 

ന്യൂയോര്‍ക്ക്: ടീമിന്റെ തുടര്‍ച്ചയായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം.എല്‍. എസ് ക്ലബായ എന്‍. എ ഗാലക്‌സിയുടെ പരിശീലകന്‍ രാജിവച്ചു.
പരിശീലകന്‍ സിഗി ഷിമിഡാണ് പരിശീലക സ്ഥാനം രാജിവച്ചത്. ലീഗില്‍ വെറും ആറു മത്സരങ്ങള്‍ മാത്രം ശേഷിക്കെ ആണ് ഷിമിഡിന്റെ രാജി. പ്ലേ ഓഫ് യോഗ്യത നേടിക്കൊടുക്കാന്‍ തനിക്ക് ആകില്ല എന്ന തോന്നല്‍ വന്നതണ്ടാണ് രാജിക്ക് കാരണം. പോയിന്റ് പട്ടികയില്‍ പ്ലേ ഓഫ് യോഗ്യതക്ക് മൂന്ന് പോയിന്റ് അകലെയാണ് നിവലില്‍ ഗാലക്‌സി. അവസാന ആറു മത്സരങ്ങളിലും ഗാലക്‌സിക്ക് വിജയിക്കാനായിട്ടില്ല. അവസാന മത്സരത്തില്‍ 6-2ന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് ഷിമിഡ് രാജി തീരുമാനവുമായി മുന്നോട്ട് പോയത്. സഹപരിശീലകന്‍ ഡൊമിനിക് കിന്നിയറാകും സീസണ്‍ അവസാനിക്കുന്നത് വരെ ഗാലക്‌സിയുടെ താല്‍ക്കാലിക പരിശീലകന്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.