2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

തുടങ്ങിയത് പോലെ അവസാനിപ്പിച്ച് കുക്ക്

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റ് തുടങ്ങിയത് പോലെ തന്നെ അവസാനിപ്പിച്ച് അലിസ്റ്റര്‍ കുക്ക്. തന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ സെഞ്ചുറി തികച്ചാണ് കുക്ക് അവിസ്മരണീയമാക്കിയത്. 21 വയസ്സുള്ളപ്പോഴായിരുന്നു കുക്ക് ഇന്ത്യക്കെതിരേ അരങ്ങേറിയത്.
നാഗ്പൂരില്‍ നടന്ന ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ ശതകവും രണ്ടണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയാണ് കരിയര്‍ ആരംഭിച്ചത്. സമാനമായ രീതിയില്‍ കെന്നിംഗ്ടണ്‍ ഓവലില്‍ ഇന്ത്യയ്‌ക്കെതിരേ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ ശതകവും രണ്ടണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയാണ് കുക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിടപറയുന്നത്.
അരങ്ങേറ്റത്തിലും വിടവാങ്ങലിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് കുക്ക് നാലാം ദിവസത്തെ തന്റെ പ്രകടനത്തിലൂടെ സ്വന്തമാക്കിയത്. റെഗ്ഗി ഡഫ്, ബില്‍ പോന്‍സ്‌ഫോര്‍ഡ്, ഗ്രെഗ് ചാപ്പല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരുടെ പട്ടികയിലേക്ക് തന്റെ പേരും കുക്ക് ചേര്‍ക്കുകയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.