2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

തുടക്കത്തിലേ ചത്ത കുതിരയായി മാഞ്ചസ്റ്റര്‍; തലവേദന ഒഴിയാതെ മൗറീഞ്ഞോ

ലണ്ടന്‍: ശനിദശ മാറാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. അവസാന സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അടക്കമുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പുതിയ സീസണിന്റെ തുടക്കത്തിലേ കല്ലുകടി. കഴിഞ്ഞ ദിവസം ലിവര്‍പൂളിനോടേറ്റ വമ്പന്‍ തോല്‍വി യുനൈറ്റഡിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.
2012-13 സീസണില്‍ ചാംപ്യന്‍മാരായതിന് ശേഷം കാര്യമായ നേട്ടങ്ങളൊന്നും മൗറീഞ്ഞോയുടെ സംഘത്തിനുണ്ടാക്കാനയിട്ടില്ല.
2017-18 സീസണില്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് അഞ്ചു കൊല്ലത്തിനിടെ മാഞ്ചസ്റ്ററിന്റെ മികച്ച നേട്ടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ചാംപ്യന്‍മാരായി എന്ന നേട്ടം ടീമിനുണ്ടെങ്കിലും അവസാന അഞ്ചു വര്‍ഷത്തില്‍ ടീം ദയനീയ രീതിയിലാണ് മുന്നോട്ട് പോവുന്നത്.
രണ്ട് വര്‍ഷം മുമ്പ് ടീം മെച്ചപ്പെടുത്തുന്നതിനായി യുവന്റസില്‍ നിന്ന് ഫ്രാന്‍സ് താരം പോള്‍ പോഗ്ബ, പെറു താരം അലെക്‌സിസ് സാഞ്ചസ് എന്നിവരടക്കമുള്ളവരെ ടീമിലെത്തിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ടീമിന്റെ നിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയില്ല. ക്ലബ് വിടാനൊരുങ്ങുന്ന മാര്‍ഷ്യലിന് പകരക്കാരനെ ആരെ കണ്ടെത്തുമെന്നതില്‍ ഇതുവരെയും ഉത്തരം കണ്ടെത്താന്‍ മൗറീഞ്ഞോക്കായിട്ടില്ല.
ഫ്രെഡ്, പോഗ്ബ, ഹെരേര, മാറ്റിച്ച് എന്നിവരുള്‍പ്പെടുന്ന മധ്യനിരയില്‍ നിന്ന് മൗറീഞ്ഞോക്ക് കാര്യമായതൊന്നും കിട്ടുന്നില്ല എന്ന ആരോപണവുമുയരുന്നുണ്ട്. ഇതിനെ തുടര്‍ന്നായിരുന്നു മൗറീഞ്ഞോ ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷെ ഇക്കാര്യത്തില്‍ ഇതുവരെയും തീരുമാനങ്ങളൊന്നുമായിട്ടില്ല. ക്രൊയേഷ്യന്‍ താരം പെരിസിച്ചിനെ യുണൈറ്റഡിന്റെ മിഡ്ഫീല്‍ഡിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും തീരുമാനമൊന്നുമായിട്ടില്ല.
ബ്രസീല്‍ താരം പെരേരയിലാണിപ്പോള്‍ മൗറീഞ്ഞോയുടെയും ആറാധകരുടെയും പ്രതീക്ഷ. അതേസമയം ഇന്റര്‍നാഷനല്‍ ചാംപ്യന്‍ കപ്പിലെ തോല്‍വിയെ തുടര്‍ന്ന് മൗറീഞ്ഞോ മതിയായ താരങ്ങളെ ടീമിലെത്തിച്ചിട്ടില്ലെന്ന ആരോപണമാണ് മുന്നോട്ട് വെച്ചത്. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്ന് താരങ്ങളെ ഇതുവരെ ടീമില്‍ എത്തിച്ചിട്ടുണ്ടണ്ട് എങ്കിലും അതില്‍ ഫ്രെഡ് മാത്രമെ ആദ്യ ഇലവനില്‍ എത്താന്‍ മികവുള്ള താരമുള്ളൂ.
ഇതാണ് മൗറീഞ്ഞോയെ നിരാശയിലാക്കിയിരിക്കുന്നത്. മൂന്നാം ഗോള്‍കീപ്പറായ ലീ ഗ്രാന്റിന്റും റൈറ്റ് ബാക്കായ യുവതാരം ഡാലോറ്റും ആണ് യുണൈറ്റഡ് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സ്വന്തമാക്കിയ മറ്റു രണ്ടണ്ടു താരങ്ങള്‍.
താന്‍ ക്ലബിന് അഞ്ചു താരങ്ങളുടെ ലിസ്റ്റ് മാസങ്ങള്‍ക്ക് മുമ്പ് കൊടുത്തിരുന്നു എന്ന് മൗറീനോ പറഞ്ഞു. ഇനി രണ്ട് താരങ്ങളെയെങ്കിലും ടീമിലെത്തിക്കണം എന്നാണ് തന്റെ ആഗ്രഹം. ഇതില്‍ ഒന്നെങ്കിലും നടക്കേണ്ടണ്ടതുണ്ടെന്നും മൗറീഞ്ഞോ പറഞ്ഞു. ഇത്തവണ ലീഗ് ആരംഭിക്കുമ്പോള്‍ തന്നെ ഇംഗ്ലണ്ടണ്ടില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കും. അതിനാല്‍ ഓഗസ്റ്റ് ഒമ്പതു വരെ മാത്രമെ പുതിയ താരങ്ങളെ ടീമില്‍ എത്തിക്കാന്‍ കഴിയൂ.
അവസാന സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ലെഫ്റ്റ് ബാക്ക് പൊസിഷനിലും സെന്റര്‍ ബാക്ക് പൊസിഷനിലും ഒപ്പം റൈറ്റ് വിങ്ങിലും ഇതുവരെ മികച്ച താരങ്ങളെ കണ്ടെണ്ടത്താന്‍ ആയിട്ടില്ല. ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും ഉള്‍പ്പടെയുള്ളവര്‍ മികച്ച താരങ്ങളെ ടീമിലെത്തിച്ചാണ് പുതിയ സീസണ് വേണ്ടി ഒരുങ്ങിയിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.